കൊന്നക്കാട് കൂളിമട എ കെ ജി കലാകായിക സാംസ്കാരിക വേദിയുടെ പുതിയ കെട്ടിട ഉത്ഘാടനം ടി പി തമ്പാൻ നിർവഹിച്ചു
കൊന്നക്കാട് : എ കെ ജി കലാകായിക സാംസ്കാരിക വേദി കൂളിമടക്ക് പുതിയ കെട്ടിടമായി .“ഐക്യമാണ് ശക്തി” എന്ന സന്ദേശത്തോടെ നാടിന്റെ പുരോഗതിക്കും സൗഹൃദത്തിനുമായി AKG കലാകായിക സാംസ്കാരിക വേദി മുന്നോട്ട് പോകുന്നു. കെട്ടിട ഉത്ഘാടനം ടി പി തമ്പാൻ നാട മുറിച്ചു ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു SSLC പരീക്ഷയിൽ വിജയിച്ച കുട്ടികളെ പത്താം വാർഡ് മെമ്പർ സനോജ് മാത്യു അനുമോദനം നടത്തി. കൊന്നക്കാട് നാടിന്റെ അഭിമാനം വിലാസിനി ഡോക്ടറെ ക്ലബ് പ്രവർത്തകർ ആദരിച്ചു .
എ കെ ജി യുടെ ഫോട്ടോ അനാചാദാനം ലോക്കൽ സെക്രട്ടറി ദിനേശൻ കെ നിർവഹിച്ചു. തുടർന്ന് പായസ വിതരണം നടത്തി. ക്ലബ് പ്രവർത്തിക്കാൻ കെട്ടിടം അനുവദിച്ച എ ടി ബേബി എന്നവർക്ക് ക്ലബ് പ്രവർത്തകർ നന്ദി പറഞ്ഞു
No comments