സിപിഐ എം തലക്കാനം ബ്രാഞ്ച്, ഭാസ്കര കുമ്പള സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ഓഫീസായ ഇ കെ നായനാർ മന്ദിരം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു
മടിക്കൈ : സിപിഐ എം തലക്കാനം ബ്രാഞ്ച്, ഭാസ്കര കുമ്പള സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ഓഫീസായ ഇ കെ നായനാർ മന്ദിരം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. വലതുപക്ഷ ശക്തികൾ വർഗീയചേരിയുമായി ചേർന്ന് രൂക്ഷമായ ആക്രമണമാണ് ഇടതുപക്ഷത്തിനെതിരെ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയെ ചെറുക്കാൻ ചെങ്കൊടി പ്രസ്ഥാനമാണ് എക്കാലവും മുന്നിൽനിന്നത്. ഇ കെ നായനാർ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ നടന്ന വികസന രാഷ്ട്രീയമാണ് കേരളത്തെ പുരോഗമനപാതയിൽ എത്തിച്ചതെന്നും ഇ പി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ വി കൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ, വാർഡ് അംഗം എം പുഴുവതി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ നാരായണൻ, മടത്തിനാട്ട് രാജൻ, ശശീന്ദ്രൻ മടിക്കൈ, സിപിഐ എം അന്പലത്തുകര ലോക്കൽ സെക്രട്ടറി ഒ കുഞ്ഞികൃഷ്ണൻ, ക്ലബ് സെക്രട്ടറി ടി പ്രിയേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി രാജൻ സ്വാഗതവും, ടി ദിനേശൻ നന്ദിയും പറഞ്ഞു. ക്ലബ് പ്രവർത്തകർ അവതരിപ്പിച്ച കലാസന്ധ്യ അരങ്ങേറി. രാവിലെ മുതൽ ഇ കെ നായനാരുടെ സമഗ്ര സമര രാഷ്ട്രീയ ജീവിതങ്ങൾ ഒരു തിരനോട്ടം ആത്മകഥയുടെ പശ്ചാതലത്തിൽ കണ്ണൂർ--കാസർകോട് ജില്ലയിലുള്ളവരെ പങ്കെടുപ്പിച്ച് ജില്ലാ ക്വിസ് മത്സരം നടന്നു.
No comments