നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കണം; ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിലവില്‍ നടന്നു വരുന്ന മണ്ണ് തിട്ടപ്പെടുത്തിയുള്ള നിര്‍മ്മാണരീതി ഒഴിവാക്കി പകരം സമഗ്രമായ ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സംസ്ഥാന സര്‍ക്കാരിലേക്ക് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഇത്.
No comments