നീലേശ്വരത്തെ ആകാശപാത; അനിശ്ചിതകാല സമരം 50-ാം ദിവസം പിന്നിട്ടു
നീലേശ്വരത്തെ ആകാശപാതയുമായി ബന്ധപ്പെട്ട് ജനകീയ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 50-ാം ദിവസം പിന്നിട്ടു. അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് 50-ാം നാളില്‍ തീര്‍ത്ത മനുഷ്യമതിലില്‍ നിരവധിപേര്‍ അണിചേര്‍ന്നു. കേവലം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന പ്രഖ്യാപനങ്ങള്‍ അവസാനിപ്പിച്ച്, ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പ്രായോഗിക പരിഹാരം ഉടനടി നടപ്പിലാക്കണമെന്ന് ജനകീയസമിതി ആവശ്യപ്പെട്ടു.
No comments