ടാപ്പിംഗ് തൊഴിലാളിയെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: സഹോദരിയുടെ വീട്ടിലെത്തിയ ടാപ്പിംഗ് തൊഴിലാളിയെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെർള, വാണിനഗർ, ബൈലുമൂലയിലെ പരേതനായ നാരായണനായികിന്റെ മകൻ കെ. ബാലകൃഷ്ണ നായിക് (40) ആണ് ജീവനൊടുക്കിയത്. സഹോദരി സുനിതയുടെ പൈവളിഗെ, ബോളങ്കളയിലുള്ള വീട്ടിനടുത്തെ ഷെഡിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെ ഇറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മംഗൽപാടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ടാപ്പിംഗ് തൊഴിലാളിയായ ബാലകൃഷ്ണ തിങ്കളാഴ്ച ഉച്ചയോടെയാണ് സഹോദരിയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ച ശേഷം വീടിനു സമീപത്തെ ഷെഡിലേക്ക് വിശ്രമിക്കാൻ പോയതായിരുന്നു. പിന്നീടാണ് തൂങ്ങി യനിലയിൽ കാണപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മറ്റു സഹോദരങ്ങൾ: ബാലചന്ദ്രനായിക്, സുജിത. ജാനകിയാണ് മാതാവ്.
No comments