പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ശ്രീ സായൂജ്യം ശിങ്കാരി മേളം ടീമിന് ആദരവ് നൽകി
പാണത്തൂർ : പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ശ്രീ സായൂജ്യം ശിങ്കാരി മേളം ടീമിന് വാർഡ് മെമ്പർ ഷിബു. എം ആദരവ് നൽകി. പാറക്കടവ് പുളിക്കാൽ ശ്രീ കരിംചാമുണ്ഡി മലചാമുണ്ഡി ദേവസ്ഥാനത്ത് വെച്ചാണ് ആദരവ് നൽകിയത്.ഒരു മാസത്തെ കഠിനമായ പരിശീലനത്തിനൊടുവിൽ ക്ഷേത്ര തിരുമുറ്റത്ത് അരങ്ങേറ്റം കുറിച്ച ശ്രീ സായൂജ്യം ടീമിൽ പാറക്കടവ്, നെല്ലിക്കുന്ന്, പെരുതടി എന്നിവിടങ്ങളിൽ നിന്നായി പതിനാറ് പേരുണ്ട്.കൊട്ടോടി ചീമുള്ളടുക്കത്തെ രാജേഷാണ് ഇവർക്ക് പരിശീലനം നൽകിയത്.ക്ഷേത്രം കർമ്മി സുരേന്ദ്രൻ പാറക്കടവ്, രാജേഷ് പാറക്കടവ്,രതീഷ് ബാബു,സുകുമാരൻ. പി സി,രമേഷ്,ബാലൻ,നാരായൺ പി എം,കുഞ്ഞിക്കണ്ണൻ,രതീഷ്, സി പി നാരായണൻ,മധു, അനൂപ്, സുധീഷ്,മാധവൻ പാറക്കടവ്, തുടങ്ങിയവർ സംബന്ധിച്ചു.
No comments