പാറക്കടവ് നെല്ലിക്കുന്ന് സാമൂഹ്യ പഠനമുറികളുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ പ്രതിരോധ ക്ലാസ്സ് സംഘടിപ്പിച്ചു..വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു
പാണത്തൂർ : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാറക്കടവ്, നെല്ലിക്കുന്ന് സാമൂഹ്യ പഠനമുറികളുടെ നേതൃത്വത്തിൽ പഠനോത്സവത്തിന്റെ ഭാഗമായി ദുരന്ത നിവാരണ പ്രതിരോധ ക്ലാസ്സ് സംഘടിപ്പിച്ചു. കുറ്റിക്കോൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ ഉദ്യോഗസ്ഥരായ, കൃഷ്ണരാജ്. കെ, വിനോദ് വി എൽ എന്നിവരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. അഗ്നിസുരക്ഷ പ്രതിരോധ മാർഗങ്ങൾ, ജീവൻ രക്ഷാമാർഗങ്ങൾ, പ്രഥമ ശുശ്രുഷ ( CPR Choking )തുടങ്ങി നിരവധി കാര്യങ്ങൾ ആണ് പരിശീലകർ കുട്ടികൾക്കായി തയ്യാക്കിയത്.നെല്ലിക്കുന്ന് പഠനമുറിയിലെ ഫെസിലിറ്റേറ്റർ ശ്രുതി, പൊതുപ്രവർത്തകരായ അജി ജോസഫ്, പുരേന്ദ്രൻ, സിവിൽ ഡിഫെൻസ് വളണ്ടിയർ കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പാറക്കടവ് പഠനമുറിയിലെ ഫെസിലിറ്റേറ്റർ ശ്രീമതി ശാലിനി സ്വാഗതവും പ്രമോട്ടർ സുമിത്ര നന്ദിയും പറഞ്ഞു.
No comments