വിരമിക്കുന്ന കരിന്തളം കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജെസ്സി പി വർഗീസിന് ജനകീയ ആരോഗ്യ സമിതി യാത്രയയപ്പ് നൽകി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജൻ എം പരിപാടി ഉൽഘാടനം നിർവഹിച്ചു
പരപ്പ : ഈ മാസം 31 ന് വിരമിക്കുന്നു കരിന്തളം കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജെസ്സി പി വർഗീസിന് ജനകീയ ആരോഗ്യ സമിതി യാത്രയയപ്പ് നൽകി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജൻ എം പരിപാടി ഉൽഘാടനം നിർവഹിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് ടി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒൻപതാം വാർഡ്മെമ്പർ ടി എൻ ബാബു അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പര്മാരായ മുഹമ്മദ് നൗഷാദ്,ഓമന എം, ഷൈലജ വി വി,കരിന്തളം കുടുംബരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി പ്രസീത എം, കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണൻ, മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി അബ്ദുൾ നാസർ,പരപ്പ വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ടി അനാ മായൻ,രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ സിജോ ജോസഫ് , ആശ വർക്കർ, ഹരിത കർമ സേന അംഗങ്ങൾ,ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങൾ,അംഗൻവാടി പ്രവർത്തകർ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ആരോഗ്യ സേവന മേഖലയിലെ ജാഗ്രതയാർന്ന ഇടപെടലിലൂടെ മാതൃകയായ ആശ വർക്കർമാരായ ബീന കെ ടി, ലൂസി മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു.പരപ്പ ആയുഷ്മാൻ ആരോഗ്യ മന്ദിർ ടീന മേരി തോമസ്,mlsp ചടങ്ങിന് നന്ദി പറഞ്ഞു.
No comments