പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു
കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ 16 കാരന്റെ പരാതിയിൽ 36 കാരിക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരന് ഇപ്പോൾ 19 വയസ്സുണ്ട്. തനിക്ക് 16 വയസ് പ്രായമുള്ളപ്പോൾ ഓട്ടോയിൽ വച്ചും യുവതിയുടെ കിടപ്പുമുറിയിൽ വച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. 2024 ഏപ്രിൽ മാസം തിരൂരിലേയ്ക്കുള്ള ട്രെയിൻ യാത്രക്കിടയിലും പീഡിപ്പിച്ചതായി പരാതിയിൽ പറഞ്ഞു. കേസിൽ മേൽപ്പറമ്പ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
No comments