പരപ്പ തോടംചാൽ സിറ്റിസൺ ക്ലബ്ബ് കളിസ്ഥല നിർമ്മാണ ധനശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിൻ്റെ ബംബർ സമ്മാനം സ്കൂട്ടി നേടിയ നെല്ലിയടുക്കത്തെ സനൂപിന് ക്ലബ്ബ് അംഗങ്ങൾ ചേർന്ന് താക്കോൽ കൈമാറി
പരപ്പ : പരപ്പ തോടംചാൽ സിറ്റിസൺ ക്ലബ്ബ് കളിസ്ഥല നിർമ്മാണ ധനശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ബംബർ സമ്മാനം സ്കൂട്ടി നേടിയ നെല്ലിയടുക്കത്തെ സനൂപിന് ക്ലബ്ബ് അംഗങ്ങൾ ചേർന്ന് താക്കോൽ കൈമാറി.കഴിഞ്ഞ ഞായറാഴ്ച പരപ്പയിൽ നടന്ന ഉൽസവസന്ധ്യ പരിപാടിയിൽ വെച്ചാണ് നറുക്കിട്ട് എടുത്ത് വിജയികളെ കണ്ടെത്തിയത്.
രണ്ടാം സമ്മാനം ഫ്രിഡ്ജ് നേടിയത് ജോസഫ് ബാബു കുപ്പമാട് , മൂന്നാം സമ്മാനം വാഷിംഗ്മെഷീൻ രവീന്ദ്രൻ വെള്ളിക്കോത്തും ,നാലാം സമ്മാനം മിക്സി കൊട്ടോടിയിലെ കിരൺ രാജും, 5ാം സമ്മാനം ഇൻഡക്ഷൻ കുക്കർ നിലേശ്വരത്തെ ഇവാൻഷികയും ആറാം സമ്മാനം സീലിംഗ് ഫാൻ സാബു ചുള്ളിയും ഏഴാം സമ്മാനം സ്മാർട്ട് വാച്ച് പൂല്ലൂരിലെ ബിജുവും നേടി .
No comments