Breaking News

ശ്രീകണ്ഠപുരത്ത് കളിച്ചു കൊണ്ടിരിക്കെ കിണറിൽ വീണ പന്തെടുക്കാൻ ഇറങ്ങവെ കാൽ തെന്നി വീണ് വിദ്യാർത്ഥി മരിച്ചു


പയ്യന്നൂർ: കളിച്ചു കൊണ്ടിരിക്കെ കിണറിൽ വീണ പന്തെടുക്കാൻ ഇറങ്ങവെ കാൽ തെന്നി വീണ് വിദ്യാർത്ഥി മരിച്ചു. ശ്രീകണ്ഠാപുരം, കൊയ്യം ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് (14) ആണ് മരിച്ചത്. പത്താം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഒരുക്കത്തിലായിരുന്നു. കൊയ്യം മർക്കസിൽ താമസിച്ചായിരുന്നു പഠനം നടത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം മർക്കസിനു സമീപത്ത് പന്ത് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് പന്ത് കിണറ്റിൽ വീണത്. പന്തെടുക്കാൻ ഇറങ്ങുന്നതിനിടയിൽ കാൽ തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ആൾക്കാർ ഓടിയെത്തി മുഹമ്മദിനെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. കാട്ടാമ്പള്ളിയിലെ ഷമീർ അഷ്റഫിയുടെയും വളക്കൈ മദ്രസക്കടുത്തു താമസിക്കുന്ന ഫാത്തിമയുടെയും മകനാണ് മുഹമ്മദ്. സഹോദരങ്ങൾ: ഷംവീൽ, ഷാർവ

No comments