Breaking News

മഞ്ചേശ്വരത്ത് ഹോണ്ട കാറിന്റെ സൈലൻസറിൽ കൃത്രിമത്വം കാണിച്ച് തീയും പുകയും ഉണ്ടാക്കി നിയമവിരുദ്ധമായി ഓടിച്ച രണ്ടുപേർ അറസ്റ്റിൽ


കാസർകോട്: ഹോണ്ട കാറിന്റെ സൈലൻസറിൽ കൃത്രിമത്വം കാണിച്ച് തീയും പുകയും ഉണ്ടാക്കി നിയമവിരുദ്ധമായി ഓടിച്ച രണ്ടുപേർ അറസ്റ്റിൽ. മീഞ്ച, കൗച്ചില, ചാർളെയിലെ അഹമ്മദ് ബിലാൽ (19), ബംബ്രാണയിലെ ഹസൈനാർ(22)എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. കാർ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉപ്പളയിലാണ് സംഭവം. അമിത ശബ്ദത്തിൽ ഓടിയ കാറിന്റെ സൈലൻസറിൽ നിന്നു തീയും പുകയും തുപ്പുന്നതും കാർ പെട്രോൾ പമ്പിലടക്കം ഓടുന്നതുമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതോടെയാണ് വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ രണ്ടു ഭാഗങ്ങളിലും നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തി. വിശദമായ അന്വേഷണത്തിലാണ് കാറുമായി രണ്ടുപേരെയും പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

No comments