നാല് മാസം മുൻപ് വിവാഹിതയായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ
കാസർകോട്: നാലുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ്, കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകുന്നേരം ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലു മാസം മുമ്പാണ് ആകാശ് മോഹനും സാന്ദ്രതാരയും തമ്മിലുള്ള വിവാഹം നടന്നത്. കൊല്ലം സ്വദേശികളാണ് സാന്ദ്രതാരയുടെ മാതാപിതാക്കളായ രമേശനും താരയും. ഇരുവരും നേരത്തെ പറശ്ശിനി, തളിയിലായിരുന്നു താമസം. ഇപ്പോൾ ബാവുപ്പറമ്പിലാണ് താമസം. സൂര്യജിത്ത് സഹോദരനാണ്. അറിയപ്പെടുന്ന നൃത്താധ്യാപികയായ സാന്ദ്രതാര എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments