വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ മലയോരത്ത് പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പോസ്റ്ററുകളും
വെള്ളരിക്കുണ്ട് : വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലയുടെ മലയോരത്ത് പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പോസ്റ്ററുകളും ഉയർന്നു. വെള്ളരിക്കുണ്ടിൽ 100 കണക്കിന് പ്രവർത്തകർ അണിനിരന്ന ശക്തി പ്രകടനമാണ് നടന്നത്. വെള്ളരിക്കുണ്ടിലെ കോൺഗ്രസ് പ്രവർത്തകർ എന്ന ബാനറിൽ നടത്തിയ പ്രകടനത്തിന്
ഷോണി കെ ജോർജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സണ്ണി കള്ളുവേലിൽ, ഫൈസൽ എടത്തോട് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ് പി കെ എവുജിൻ മുൻ മണ്ഡലം പ്രസിഡണ്ട് ജോസ് വടക്കേ പറമ്പൻ, ഫൈസൽ,ജോബി കാര്യാവ് തുടങ്ങിയവർ നേതൃത്വം നൽകി പ്രകടനത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. പരപ്പ ട ടൗണിലും യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. നീലേശ്വരം നഗരസഭയിലെ ചിറപ്പുറത്തും നീലേശ്വരം മണ്ഡലം കോൺഗ്രസ് ഓഫീസിന്റെ പരിസരത്തും ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഉയർന്നു ചിറപ്പുറത്ത് മുസ്ലിം ലീഗ് അണികളുടെ വാട്സ്ആപ്പ് കൂട്ടായ്മ സ്ഥാപിച്ച ഫ്ലക്സിൽ നയിച്ചവന് നെയ്ച്ചോറ് വിഡി സതീശൻ നയിക്കണം എന്ന വാചകമാണുള്ളത്. വിഡി നയിച്ചാൽ തുടർഭരണം, കെ.സി നയിച്ചാൽ അധപതനം, ക കെസിക്കൊപ്പം പെട്ടി താങ്ങികൾ എന്നുമാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് സമീപം പതിച്ച പോസ്റ്ററുകളിൽ ഉള്ളത്.
No comments