ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി വെള്ളരിക്കുണ്ടിൽ നടന്ന ജില്ലാതല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലത എ നിർവഹിച്ചു
വെള്ളരിക്കുണ്ട് : മൃഗസംരക്ഷണ വകുപ്പ് ഓരോ തദ്ദേശ സ്വയംഭരണ പരിധിയിലും നടപ്പിലാക്കുന്ന കന്നുകുട്ടികൾക്ക് സബ്‌സിഡി നിരക്കിൽ കാലിതീറ്റ ലഭിക്കുന്ന പദ്ധതിയായ ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം വെള്ളരിക്കുണ്ടിൽ വെച്ച് നടന്നു. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത എ ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ കാസർഗോഡ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ബിന്ദു കെ വി അധ്യക്ഷം വഹിച്ചു. കാഞ്ഞങ്ങാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ ഡോ ആശ ബാലൻ പദ്ധതി വിശദീകരണം നടത്തി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻസി ജയിൻ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സഫീന ഫൈസൽ, ചിറ്റാരിക്കൽ വെറ്റിനറി ഡിസ്‌പെൻസറി വെറ്റിറിനറി സർജൻ ഡോ വിശ്വലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു. കൊന്നക്കാട് വെറ്റിനറി ഹോസ്പിറ്റൽ സീനിയർ വെറ്റിനറി സർജൻ ഡോ കാർത്തികേയൻ പി സ്വാഗതം ആശംസിച്ച യോഗത്തിൽ കാലിച്ചാനടുക്കാം വെറ്റിനറി ഡിസ്‌പെൻസറി വെറ്റിനറി സർജൻ ഡോ അഞ്ജിത കൃതജ്ഞത രേഖപ്പെടുത്തി.
No comments