കാലിൽ മുറിവേറ്റ് ചികിത്സയിലായിരുന്ന യുവാവ് ജീവനൊടുക്കി
കാസർകോട്: ജോലിക്കിടയിൽ കാലിനുണ്ടായ മുറിവിനെത്തുടർന്ന് ഒരു വർഷമായി വീട്ടിൽ കഴിയുകയായിരുന്ന ബേഡകം കൊളത്തൂർ രാമനടുക്കത്തെ ജഗദീശ് (35) കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. ഇന്നലെ വൈകീട്ടാണ് ആത്മഹത്യ ചെയ്തത്. ഒരു വർഷം മുമ്പ് മരം മുറിക്കുന്നതിനിടയിലാണ് കാലിന് മുറിവേറ്റത്. പിന്നീട് വീട്ടിലായിരുന്നു. ബിന്ദുവാണ് ഭാ ര്യ. മക്കൾ: വിജേഷ്, വനിത.
No comments