Breaking News

അധ്യയന വർഷാരംഭം ആഘോഷമാക്കി മാലോത്ത് കസബ.. വാർഡ് മെമ്പർ റോസിലിൻ സിബി ഉദ്ഘാടനം ചെയ്തു


മാലോം : വിദ്യാലയമുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന കുരുന്നുകളെ ആശംസ കാർഡുകളും, പ്രവേശനോത്സവ തൊപ്പികളും, കുടകളും മറ്റ് സമ്മാനങ്ങളുമായാണ് അധ്യാപകരും മുതിർന്ന കുട്ടികളും സ്വീകരിച്ചത്. ആഘോഷ പരിപാടികളിൽ സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് അംഗം ദിനേശൻ കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റോസിലിൻ സിബി ഉദ്ഘാടനം ചെയ്തു. പിന്നീട് പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരവിതരണവും നടന്നു.എച്ച് എം ലീജ കെ വി, എം പി ടി എ പ്രസിഡൻറ് ദീപ കെ, അധ്യാപകരായ ജോർജ് ജോസഫ് ,ബീന ചാക്കോ, സ്കൂൾ ലീഡർ ദേവിക അജയൻ, ആറാം ക്ലാസ് വിദ്യാർത്ഥിനി ഗൗരിലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പുതിയ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും സംഗീതാവതരണവും നടന്നു.  പ്രോഗ്രാം കൺവീനർ ജോജിത പി ജി ചടങ്ങിന് നന്ദി അർപ്പിച്ചു.

No comments