Breaking News

വെള്ളരിക്കുണ്ട് വൈ എം സി എ പുനർ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം വൈ എം സി എ ദേശീയ നിർവ്വാഹക സമിതി അംഗം ഡോ. കെ എം തോമസ് നിർവഹിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വൈ എം സി എ നാല് ലക്ഷം രൂപ ചിലവിൽ പുനർ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം വൈ എം സി എ ദേശീയ നിർവ്വാഹക സമിതി അംഗം ഡോ. കെ എം തോമസ് നിർവഹിച്ചു.

വെള്ളരിക്കുണ്ട് വൈ എം സി എ പ്രസിഡന്റ് വി ജെ ജെ സാജു അധ്യക്ഷം വഹിച്ചു. യോഗം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ലത ഉദ്ഘാടനം ചെയ്തു. മാനുവൽ കുറിച്ചിത്താനം, ഫാ.ഡോ.ജോൺസൺ അന്ത്യാംകുളം, സണ്ണി മാണിശ്ശേരി, തോമസ് ചെറിയാൻ, മെഴ്സി വിലങ്ങയിൽ, സജി പൊയ്കയിൽ, ബാബു കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സർക്കാർ സർവീസിൽ നിന്നും വിരമിച്ച എം വി ഐ, വി ജെ സാജുവിനെ ആദരിച്ച് ഉപഹാരം നൽകി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

No comments