ബസിൽനിന്ന് കളഞ്ഞുകിട്ടിയത് 25,000 രൂപയും രേഖകളും. ഉടമസ്ഥനെ കണ്ടുപിടിച്ച് ജനകീയ ബസിലെ തൊഴിലാളികൾ തിരിച്ചുനൽകി
ചെറുവത്തൂർ : ബസിൽനിന്ന് കളഞ്ഞുകിട്ടിയത് 25,000 രൂപയും രേഖകളും. ഉടമസ്ഥനെ കണ്ടുപിടിച്ച് ജനകീയ ബസിലെ തൊഴിലാളികൾ തിരിച്ചുനൽകി. അതിഥിത്തൊഴിലാളിയായ ഫക്കീറലിക്കാണു പണം തിരികെക്കിട്ടിയത്. കഴിഞ്ഞദിവസം വൈകിട്ടാണ് ചെറുവത്തൂർ പടന്നകടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന കാരിയിലെ ജനകീയ ബസിൽ നിന്ന് പണം അടങ്ങിയ പഴ്സ് ലഭിച്ചത്. ഇതിൽകണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ഉടമസ്ഥൻ പടന്നക്കടപ്പുറത്ത് ഹോട്ടലിൽ പണിയെടുക്കുന്ന ബംഗാൾ സ്വദേശിയാണെന്ന് വ്യക്തമായത്. ബസ് തൊഴിലാളികളായ ഡവർ സുജിത്ത് ബങ്കളം, കൃഷ്ണൻ കിഴക്കെമുറി, അഖിലേഷ് കാരി എന്നിവർ ചേർന്നാണ് പണം കൈമാറിയത്.
No comments