പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് കൂവാറ്റി - ചാമക്കുഴി ജി യു പി സ്കൂളിൽ വൃക്ഷ തൈ നടലിന്റെ ഉൽഘാടനം പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉൽഘാടനം ചെയ്തു
പരപ്പ :പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് കൂവാറ്റി - ചാമക്കുഴി ജിയുപി സ്ക്കൂളിൽ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉൽഘാടനം ചെയ്തു. കിനാനുർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ അധ്യക്ഷനായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഗംഗാധരൻ.ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം സുരേന്ദ്രൻ ഹെഡ് മാസ്റ്റർ ടി.സുരേശൻ ടി.ആർ. പ്രജോദ് , കെ.വി. അജിത് കുമാർ , കെ.ശാമിനി എന്നിവർ സംസാരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബി .ഡി.ഒ കെ.സുനിൽകുമാർ സ്വാഗതവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് എക്ക്സ്റ്റൻഷൻ ഓഫിസർ ജി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു 'പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കലാപരിപാടികളും അരങ്ങേറി.
No comments