കെ നാരായണനെ അനുസ്മരിച്ചു.. കെ.നാരായണന്റെ അമ്പത്തിയൊന്നാം രക്തസാക്ഷി ദിനം സിപിഐ (എം) കരിന്തളം വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ ആചരിച്ചു
കരിന്തളം: അടിയന്തിരാവസ്ഥയുടെ ഭീകരനാളിൽ കോൺഗ്രസുകാർ കൊലപ്പെടുത്തിയ സി പി ഐ (എം) കീഴ് മാല ബ്രാഞ്ചംഗവും കെ എസ്.വൈ എഫ് കിനാനൂർ - കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാറക്കോലിലെ കെ.നാരായണന്റെ അമ്പത്തിയൊന്നാം രക്തസാക്ഷി ദിനം സിപിഐ (എം) കരിന്തളം വെസ്റ്റ് ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്യത്തിൽ ആചരിച്ചു. കൊല്ലമ്പാറയിൽ പി.ചന്ദ്രനും പാറക്കോലിൽ എ നാരായണനും പതാക ഉയർത്തി. സ്മാരകസ്തൂപത്തിൽ പാറക്കോൽ രാജൻ പുഷ്പ്പചക്രമർപ്പിച്ചു ലോക്കൽ സെക്രട്ടറി കെ.ബാലചന്ദ്രൻ അധ്യക്ഷനായി. അനുസ്മരണ സമ്മേളനം സിപിഐ(എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്യുതു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഏരിയ ക്കമ്മറ്റിയംഗം കെ. ലക്ഷ്മണൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.ടി.എസ്.ബിന്ദു. ശാലിനി തങ്കരാജൻ .വി .തങ്കരാജൻ . ടി. സുരേശൻ സംസാരിച്ചു.
No comments