Breaking News

കെ ഐ എ എൽ പി സ്കൂൾ കല്ലൻചിറ പ്രവേശനോത്സവം 2026 ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് എ‌ ലതയും സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘടാനം പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സഫീന ഫൈസലും നിർവഹിച്ചു


വെള്ളരിക്കുണ്ട് : കെ ഐ എ എൽ പി സ്കൂൾ  കല്ലൻചിറ പ്രവേശനോത്സവം 2026 ഗംഭീരമായി നടന്നു. സ്കൂൾ മാനേജർ അബ്‌ദുൾ ഖാദറിന്റെ   അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾതല പ്രവേശനോത്സവം ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലതയും,സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘടാനം പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സഫീന ഫൈസലും നിർവഹിച്ചു. ബളാൽ പഞ്ചായത്ത്‌ മെമ്പർ  ശ്രീജ എം അക്ഷരദീപം തെളിയിച്ചു. ജമാഅത്ത് വൈസ് പ്രസിഡന്റ്‌ എൽ കെ ബഷീർ, ജമാഅത്ത് സെക്രട്ടറി റഷീദ്  കെ പി ,റിട്ട: ഹെഡ് മിസ്ട്രെസ് മതി.മേരി ജോൺ, സി ആർ സി കോർഡിനേറ്റർ മതി.സുജി,എം പി റ്റി എ പ്രസിഡന്റ്‌  സുമിത അജിത്ത്, സ്റ്റാഫ് പ്രതിനിധി ഹസീന എം പി എന്നിവർ ആശംസ അറിയിച്ചു.പിടിഎ യുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടു കൂടി ഘോഷയാത്ര നടത്തുകയും നവാഗതരെ സ്വീകരിക്കുകയും സ്നേഹ സമ്മാനങ്ങളും,മധുരവും നൽകുകയും ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രെസ്  സുനി ജോർജ് സ്വാഗതവും,പിടിഎ പ്രസിഡന്റ്‌ ഹൈദർ എം പി നന്ദിയും അർപ്പിച്ചു.

No comments