Breaking News

കല്ലപ്പള്ളി ജി. എൽ. പി. സ്കൂളിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ ശ്രീമതി ഭവ്യ. പി.എസ് ഉദ്ഘാടനം ചെയ്തു


കല്ലപ്പള്ളി : 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം കല്ലപ്പള്ളി ജി എൽ പി സ്കൂളിൽ ഗംഭീരമായി കൊണ്ടാടി.വാർഡ് മെമ്പർ ശ്രീമതി ഭവ്യ പി എസ് ഉദ്ഘാടനം ചെയ്തു.

എട്ടാം വാർഡ് മെമ്പർ എം ഷിബു മുഖ്യാതിഥിയായി. പുതിയതായി സ്കൂളിൽ എത്തിയ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും, പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും, കമ്മറ്റി അംഗങ്ങൾക്കും ഉച്ചഭക്ഷണവും പായസവും നൽകി.ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു.

പിടിഎ പ്രസിഡണ്ട് പ്രവീൺ കെ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് രാധാകൃഷ്ണ ഗൗഡ (മുൻ മെമ്പർ ) ദാമോദര പി ഡി (മുൻ പി ടി എ പ്രസിഡണ്ട് )ലിസി ജോൺ (അംഗൺ വാടി വർക്കർ) മഹേഷ് ഗർകുഞ്ചം (പ്രസിഡണ്ട് പ്രീതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്) പവൻ കുമാർ (കൺവീനർ സ്കൂൾ വികസന സമിതി) എം സി സ്വാതി (സ്കൂൾ ടീച്ചർ ), എൽ എച്ച് ഐ സിനി സെബാസ്റ്റ്യൻ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജെ എച്ച് ഐ സുമയ്യ, ജെ പി എച്ച് എൻ ശോഭന, ആശ വർക്കർമാരായ രത്നകുമാരി, ബിൻസി കല്ലപ്പള്ളി എന്നിവർ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ ശ്രീ വിട്ടല അഡ്വള സ്വാഗതവും  സ്കൂൾ ടീച്ചർ കുമാരി അശ്വിനി നന്ദിയും പറഞ്ഞു

No comments