റാണിപുരത്ത് വച്ച് പരിസ്ഥിതി ദിനാഘോഷവും അധിനിവേശ സസ്യ നിർമ്മാർജന പരിപാടിയും നടത്തി
റാണിപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രാജപുരം യൂണിറ്റ് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി റാണിപുരത്ത് വച്ച് പരിസ്ഥിതി ദിനാഘോഷവും അധിനിവേശ സസ്യ നിർമ്മാർജന പരിപാടിയും നടത്തി. ഓൾ കേരള ഓട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി വി സുഗുണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്പ്രസിഡന്റ് എം പി വിനുലാൽ അധ്യക്ഷത വഹിച്ചു . റാണിപുരം വനസംരക്ഷണസമിതി പ്രസിഡന്റ് എസ് മധുസൂദനൻ മുഖ്യാതിഥിയായി . ജില്ലാ പി.ആർ.ഒ രാജീവൻ സ്നേഹ, മേഖല പ്രസിഡണ്ട് പ്രശാന്ത് മൊണാലിസ , യൂണിറ്റ് സെക്രട്ടറി രമ്യ രാജീവൻ , യൂണിറ്റ് ട്രഷറർ അനിതാ സുഗുണൻ എന്നിവർ പ്രസംഗിച്ചു.
No comments