Breaking News

കണ്ണനും , പീലിയും, തുമ്പിയുമാണ് അട്ടേങ്ങാനം ബേളൂർ ഗവ. യുപി സ്കൂൾ പ്രവേശനോത്സവത്തിൽ താരങ്ങളായത്


അട്ടേങ്ങാനം : അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് കളിചിരികളുമായെത്തിയ കണ്ണനും പീലിയും തുമ്പിയുമാണ് ബേളൂർ ഗവ. യുപി സ്കൂൾ പ്രവേശനോത്സവത്തിൽ താരങ്ങളായത്. മൂവർക്കും ഒരേ ബഞ്ചിലിരിക്കണമെന്ന കണ്ണന്റെ ഡിമാന്റ് ടീച്ചർ അംഗീകരിച്ചതോടെ മൂവരും ഹാപ്പിയായി. കഴിഞ്ഞ ഒരു വർഷം വിദ്യാലയത്തോട് ചേർന്നുള്ള അങ്കൺവാടിയിൽ മൂവരും പോയതിനാൽ എൽകെജിയിലേക്ക് പോകാൻ മടിയൊന്നുമുണ്ടായിരുന്നില്ല. ബേളുരിലെ മുൻ പ്രവാസി ബി കെ ദിനേശന്റെയും ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറിയിലെ അധ്യാപിക ദിവ്യയുടെയും മക്കളാണ് ആദവ് (കണ്ണൻ ), അമാനി (തുന്പി), ആത്മിക (പീലി) എന്നിവർ.

No comments