പ്രാർത്ഥിച്ചു മടങ്ങുന്നതിനിടയിൽ മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു
കാസർകോട്: തുളസിത്തറയിൽ ദീപം തെളിച്ചു പ്രാർത്ഥിച്ചു മടങ്ങുന്നതിനിടയിൽ മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. ബദിയഡുക്ക നീർച്ചാലിനടുത്തെ കന്യപ്പാടി ഹരികൃപയിലെ ഐത്തപ്പ (54) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. ഇന്നു രാവിലെ വീട്ടുമുറ്റത്തെ തുളസിത്തറയിൽ പ്രാർത്ഥിച്ചു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പരേതരായ കൊഗ്ഗു- അങ്കാര ദമ്പതികളുടെ മകനാണ്. ഭാര്യ: വസന്തി. മക്കൾ: ജയലക്ഷ്മി, രമ്യ, ശ്രീഹരി, അനുശ്രീ, ദീപശി. മരുമകൻ: വസന്ത. സഹോദരങ്ങൾ: വസന്തി, ബാലകൃഷ്ണ, ഉദയ, മഹാലിംഗേശ്വര, പരേതനായ സീതാരാമ
No comments