Breaking News

പ്ലസ്‌ വൺ പ്രവേശനം മൂന്നാം അലോട്ട്‌മെന്റ്‌: ജില്ലയിൽ 4450 പേർക്കുകൂടി സീറ്റായി


കാസർകോട് : ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റുവന്നപ്പോൾ ജില്ലയിൽ 4450 പേർക്കുകൂടി സീറ്റായി. ഇതോടെ മുഖ്യഘട്ടത്തിൽ 15331 പേരാണ് സീറ്റുറപ്പിച്ചത്. ഭിന്നശേഷി വിഭാഗക്കാർക്കുള്ള അധികസീറ്റ് ഉൾപ്പെടെ ഏകജാലക പ്രവേശനത്തിന് ജില്ലയിൽ 16,024 സീറ്റുകളാണുള്ളത്. ഇനി 693 സീറ്റ് ഒഴിവുണ്ട്. പ്ലസൺ പ്രവേശനത്തിന് 20,449 പേരാണ് അപേക്ഷിച്ചത്. ഇതിൽ 898 അപേക്ഷകൾ മറ്റു ജില്ലകളിൽനിന്നാണ്. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ ജില്ലയിൽ ആകെയുണ്ടായ 85 സീറ്റിലും അലോട്ട്മെന്റ് നടന്നു. സ്പോർട്സ് ക്വാട്ടയിൽ ആകെ 356 സീറ്റാണുള്ളത്. 204 സീറ്റുകളിൽ അലോട്ട്മെന്റ് നടന്നു. 152 സീറ്റ് ഒഴിവുണ്ട്. മോഡൽ റെസിഡൻസ് സ്കൂളിൽ ആകെയുള്ള 100 സീറ്റിൽ 98ലും അലോട്ട്മെന്റായി. 2 സീറ്റാണ് ബാക്കിയുള്ളത്.പ്രവേശനം ഇന്നു മുതൽ മൂന്നാം അലോട്ട്മെന്റിന്റെ പ്രവേശന നടപടികൾ തിങ്കൾ പകൽ 11ന് ആരംഭിച്ച് ജൂലൈ 3ന് വൈകിട്ട് 5ന് സമാപിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ‘തേർഡ് അലോട്ട്മെന്റ് റിസൾട്ട്' എന്ന ലിങ്കിൽനിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ഹാജരാകണം.രണ്ട് അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെൻറിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി റാങ്ക് വിവരങ്ങൾ അവസരം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള സപ്ലിമെൻററി അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/ നിലവിലുള്ള അപേക്ഷകൾ പുതുക്കി നൽകാം.

No comments