Breaking News

എംഡിഎംഎ കടത്തുകയായിരുന്ന രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റുചെയ്തു...


ചെറുവത്തൂർ: എംഡിഎംഎ കടത്തുകയായിരുന്ന രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റുചെയ്തു. അച്ചാംതുരുത്തി പാലിച്ചോൻ ജംങ്ഷനിൽ ഇന്നലെ രാത്രിയിലാണ് സ്കൂട്ടറിൽ പോവുകയായിരുന്ന കോട്ടപ്പുറം അഞ്ചില്ലത്ത് ഹൗസിലെ റംഷാദ്(31), അമ്പലത്തറ പാറപ്പളളിയിലെ പി ആഷിഖ്(23) എന്നിവരെ പിടികൂടിയത്. അസമയത്ത് സ്കൂട്ടറിൽ പോവുകയായിരുന്ന ഇവരെ തടഞ്ഞു നിർത്തി ചോദ്യംചെയ്യുന്നതിനിടിയിൽ പരിഭ്രമം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് റംഷാദിന്റെ പോക്കറ്റിൽ നിന്ന് 0.47 ഗ്രാം എംഡിഎംഎ പിടികൂടിയത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. എസ്ഐ അജ്മൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രഭേഷ് കുമാർ, രഞ്ജിത്ത് മൂത്തേടത്ത്, സുനിൽ കുമാർ, വേണുഗോപാലൻ, നരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

No comments