Breaking News

മലയോര മേഖലയിലെ വൈദ്യുതി പ്രതിസന്ധി; പനത്തടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും, ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയും വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി


രാജപുരം  : മലയോര മേഖലയിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിനും തുടർച്ചയായ വൈദ്യുതി തടസ്സത്തിനും ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും, ബളാൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയും വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. 

പനത്തടി, കള്ളാർ, ബളാൽ, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. മഴ പെയ്യുമ്പോൾ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും വോൾട്ടേജ് ഇല്ലാത്തതും സ്കൂൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെയും കർഷകരെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. ജയകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.



No comments