കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലായ കുന്നുംകൈ ആറിലകണ്ടം മീശത്തോടിലെ കൾവർട്ട് ഉദ്യോഗസ്ഥർ സന്ദർശിച്ചു
കുന്നുംകൈ : കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലായ കുന്നുംകൈ ആറിലകണ്ടം മീശത്തോടിലെ കൾവർട്ട് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
വാർഡ് 16, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന ആറിലകണ്ടം മീശത്തോട് അപകടാവസ്ഥയിലുള്ള കൽബർട്ട് പുനർസ്ഥാപിച്ചുകൊണ്ട് വിസിബി കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾക്ക് വേണ്ടി പി കെ ബഷീർ ആറിലകണ്ടം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരായ വരുൺ കെ. വി ,(അസിസ്റ്റൻ്റ് എഞ്ചിനീയർ,
മൈനർ ഇറിഗേഷൻ) സെക്ഷൻ നീലേശ്വരം ,ദീപ കെ (ഓവർസിയർ ഗ്രേഡ് III,മൈനർ ഇറിഗേഷൻ സെക്ഷൻ നീലേശ്വരം) എന്നിവർ നാട്ടുകാരായ എ ജി അബ്ദുൽസലാം , വി കെ ശിഹാബ്, പി നൂറുദ്ദീൻ, വി കെ സുബൈർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥലം സന്ദർശിക്കുകയും കൾവർട്ട് പരിശോധിക്കുകയും ചെയ്യുകയും അടിയന്തരമായി വേണ്ട നടപടികൾ ചെയ്യാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
No comments