പറമ്പിലെ ഷെഡിൽ അവശ നിലയിൽ കാണപ്പെട്ടയാൾ മരിച്ചു
ചന്തേര : പറമ്പിലെ ഷെഡിൽ അവശ നിലയിൽ കാണപ്പെട്ടയാൾ മരിച്ചു. ചന്തേരയിലെ തുളുവൻ പാറു- പരേതനായ വെങ്ങാട്ട് അമ്പു ദമ്പതികളുടെ മകൻ ടി രവീന്ദ്രൻ (57) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മുതൽ കാണാനില്ലാതിരുന്ന രവീന്ദ്രനെ വ്യാഴാഴ്ച രാവിലെയാണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡിൽ അവശനിലയിൽ കാണപ്പെട്ടപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു രവീന്ദ്രൻ. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: പി ശ്യാമള(നീലേശ്വരം). മക്കൾ: പി ഷാലു, പി ഷാരൂൺ. സഹോദരി: ടി സുജാത.
No comments