Breaking News

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ച


മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിമരണപ്പെട്ടു. മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ (7) ആണ്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നസല്‍. ദിവസങ്ങള്‍ക്കു മുമ്പ് പാമ്പ് കടിയേറ്റ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.

No comments