Breaking News

ജില്ലയിലെ വിവിധ ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പണവും ക്രമക്കേടുകളും കണ്ടെത്തി ചെടിച്ചട്ടിയിൽ പണം ഒളിപ്പിച്ച നിലയിൽ


കാഞ്ഞങ്ങാട് : ജില്ലയിലെ വിവിധ ആർ ടി ഒ ഓഫീസുകളിൽ കാസർകോട് വിജിലൻസ് ഡി വൈ എസ് പി ഉണ്ണികൃഷ്ണനും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ പണവും ക്രമക്കേടുകളും കണ്ടെത്തി. കാസർകോട് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് വരാന്തയിൽ ചെടിച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ 17150രൂപ കണ്ടെടുത്തു. ഉച്ചയ്ക്ക് ശേഷവും ആർടിഒ ഓഫീസുകളിൽ ഏജന്റുമാരുടെ സാന്നിധ്യം സംശയമുളവാക്കുന്നതായി. കാഞ്ഞങ്ങാട് ആർടിഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് സ്റ്റാഫിന്റെ കൈയ്യിൽ നിന്നും വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ, ഏജന്റുമാർ നൽകേണ്ട 24 ഓളം സമ്മത പത്രങ്ങൾ എന്നിവ കണ്ടെടുത്തു. ജില്ലയിലെ ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ചു വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും പൊതുജനങ്ങളുടെ പരാതി പരിഗണിക്കാതെ ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകൾ തീർപ്പാക്കുന്നതായുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിജിലൻസ് ഡി വൈ എസ് പി.വി ഉണ്ണികൃഷ്ണൻ കാസർകോട്, ഇൻസ്പെക്ടർ നാരായണൻ കാഞ്ഞങ്ങാട്, കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാർ വെള്ളരിക്കുണ്ട് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.



No comments