Breaking News

മോഷ്ടാക്കളെ പിടിക്കാന്‍ പോലീസിനെ സഹായിച്ച നാട്ടുകാരെ ആദരിച്ച് അമ്പലത്തറ പോലീസ്


അമ്പലത്തറ : ജൂൺ 8 ന്പുലർച്ചെ 3 മണിക്ക് അമ്പലത്തറ ടൗണിലെ ക്യു മാർട്ട് എന്ന സ്ഥാപനം കുത്തി തുറന്ന് പണവും മറ്റു സാധനങ്ങളും മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ നാട്ടുകാരായ രതീഷ് അമ്പലത്തറ, മൊയ്ദീൻ അമ്പലത്തറ, പുരുഷോത്തമൻ ആനക്കല്ല് എന്നിവർ പിടിച്ചുവെക്കുകയും ഉടൻ തന്നെ പോലീസിനെ വിളിച്ചു വരുത്തുകയും, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബാക്കി രണ്ട് പ്രതികളെ പിടിക്കുകയും ചെയ്തിരുന്നു. പ്രതികളെ പിടിക്കാൻ പോലീസിനെ സഹായിച്ച രതീഷ് അമ്പലത്തറ, മൊയ്ദീൻ അമ്പലത്തറ, പുരുഷോത്തമൻ ആനക്കല്ല് എന്നിവർക്ക് അമ്പലത്തറ സ്റ്റേഷനിൽ വച്ച് ആദരവ് നൽകി. അമ്പലത്തറ ഇൻസ്പെക്ടർ സി ഷാജു പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഉപഹാര സമർപ്പണം നടത്തി. സ്റ്റേഷൻ റൈറ്റെർ ഏ എസ് ഐ മോഹനൻ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ടി.വി.പ്രമോദ് ട സ്വാഗതം പറഞ്ഞു. ഏ എസ് ഐ ജയരാജൻ ആശംസയും, പി ആർ ഒ വിനോദ് കോടോത്ത് നന്ദിയും പറഞ്ഞു. ക്യു മാർട് ഉടമ സുനിൽ മോഷ്ടാക്കളെ പിടിക്കാൻ സഹായിച്ച നാട്ടുകാർക്ക് സ്ഥാപനത്തിന്റെ വകയായി ക്യാഷ് അവാർഡും നൽകി.എ എസ് ഐ കെ.ജയരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീശൻ പള്ളിക്കര, എ എസ് ഐ ബിജു കീനേരി എന്നിവർ ചേർന്നാണ് ബാക്കി രണ്ട് മോഷ്ടാക്കളെ പിടികൂടിയത്.

No comments