Breaking News

പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 25കാരിക്കെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ കേസ് എടുത്തു


കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 25കാരിക്കെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരം തളിപ്പറമ്പ്, പുളിപ്പറമ്പ, സ്നേഹ മെർളി (25)നെതിരെയാണ് കേസ്. പ്രതിക്കെതിരെ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ മൂന്നു പോക്സോ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. രണ്ടു കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെൺകുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കൗൺസിലിംഗിനു വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തായതും പൊലീസ് പോക്സോ കേസെടുത്തതും. സ്നേഹ മെർളിൻ തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദ്ദിച്ച കേസിലെ പ്രതി കൂടിയാണെന്നു പൊലീസ് പറഞ്ഞു.

No comments