Breaking News

വാടക വീട്ടില്‍ പൊലീസെത്തി, പരിശോധനയില്‍ കണ്ടെത്തിയത് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി, പ്രതിക്കായി അന്വേഷണം


ആലപ്പുഴ: ഹരിപ്പാട് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി അഥവാ ആംബർഗ്രിസ് പിടികൂടി. പള്ളിപ്പാട് നടുവട്ടത് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയിലാണ് 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛർദ്ദി പിടികൂടിയത്. കായംകുളം സ്വദേശി നിതീഷിനായി അന്വേഷണം ആരംഭിച്ചു. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് തിമിംഗല ഛർദ്ദി പിടികൂടിയത്. വീട്ടിൽ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധന തുടരുകയാണ്. ഗുണ്ടാ നേതാവാണ് നിതീഷ്.

No comments