Breaking News

ഇരിയയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു


ഇരിയ  : സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖി (32) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ

ഇരിയ ബംഗ്ലാവ് സ്റ്റോപ്പിനും ടൗണിനും ഇടയിലുള്ള പള്ളിക്ക് മുൻവശത്തുണ്ടായ  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാറൂഖി ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.  

കാഞ്ഞങ്ങാട് നിന്ന് പണത്തൂരിലേക്ക് പോവുകയായിരുന്ന അഞ്ജലി ബസും എതിരെ വരുകയായിരുന്ന ഫാറൂഖി സഞ്ചരിച്ച സ്‌കൂട്ടറും  തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ത്യയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫാറൂക്കി ജോലിക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

No comments