അന്തരാഷ്ട്ര യോഗദിനം ; ചോയ്യംകോട് ആയുഷ്മാൻ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ആചരിച്ചു
ചോയ്യംകോട് : അന്തരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ചോയ്യംകോട് ആയുഷ്മാൻ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ആചരിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.ടി.ശ്യാമള അധ്യക്ഷത വഹിച്ചു.കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു.ജെപി എച്ച് എൻ മിനിമോൾ എം സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ എം. സുരേന്ദ്രൻ, കെ.പി. .മധുസൂധനൻ, കെ.ധന്യ, രോഹിണി,യോഗ ടീച്ചർ ദിവ്യ, GRC ധന്യ, ഇൻസ്‌പെക്ടർ ജയ കൃഷ്ണൻ, MLSP സുധിന, ആശ വർക്കർമാരായ ഗീത, പ്രേമലത എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻപെക്ടർ രമ്യ മോൾ നന്ദി പറഞ്ഞു.
No comments