Breaking News

അംഗനവാടി കുട്ടികൾക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളുമായി ബളാൽ പഞ്ചായത്ത് വാർഡ്-16 കോൺഗ്രസ് കമ്മിറ്റി


ബളാൽ : ബളാൽ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ അംഗനവാടി കുട്ടികൾക്ക്  വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹ സമ്മാനം പ്രവേശനോത്സവത്തിന്റെ ഭാഗമായി കല്ലൻചിറ , ഏറാംചിറ്റ അംഗനവാടിയിലേ മുഴുവൻ കുട്ടികൾക്കും  പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വാർഡ് പ്രസിഡണ്ട് സജി പുളിക്കൽ , ആശവർക്കർ ലളിത ദാമോധരൻ , വി എം ബഷീർ , മാത്യു കൂനാനിക്കൽ , എം അനിത , ബീന കനകപ്പള്ളി, മണിക്കുട്ടൻ കമലപ്ലാവ് , ശിഹാമ്പ് വി എം , സീമ ഏറാംചിറ്റ തുടങ്ങിയവർ നേതൃത്വം നൽകി

No comments