Breaking News

പുസ്‌തകവണ്ടി ബുക്ക് കഫേയുടെ കാഞ്ഞങ്ങാട്ടെ വിപുലീകരിച്ച സ്റ്റാൾ എഴുത്തുകാരൻ അരുൺ എഴുത്തച്ഛൻ ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട് : ആവശ്യപ്പെടുന്ന ഏത് പുസ്തകവും എവിടെ ആയാലും ലഭ്യതക്കനുസരിച്ച് പരമാവധി വേഗത്തിൽ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന സംരംഭമായ കാഞ്ഞങ്ങാട്ടെ പുസ്തകവണ്ടിയുടെ ബുക്ക് കഫേ വായനക്കാരുടെയും സൗഹൃദങ്ങളുടെയും സൗകര്യം മാനിച്ച്, സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറിയിരിക്കുകയാണ്. 

പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുറച്ചുകൂടി സൗകര്യപ്രദമായ, കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിന് എതിർവശത്തുള്ള 

മാൾ ഓഫ് ഇന്ത്യ ബിൽഡിംഗിലാണ് ഇനി പുസ്തകവണ്ടിയുടെ ബുക്ക് കഫെ പ്രവർത്തിക്കുക. 

ആളുകളെ വായനയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നബിൻ ഒടയംചാൽ, ജയേഷ് കൊടക്കൽ എന്നീ യുവാക്കളാണ് പുസ്തക വണ്ടി എന്ന ആശയത്തിന് രൂപം നൽകിയത്. 

വലിയ ലാഭ മോഹങ്ങളില്ലാതെ കൂടുതൽ ആളുകളിലേക്ക് അധിക ഭാരമില്ലാതെ പുസ്‌തകങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പുസ്‌തകവണ്ടിയുടെ  പ്രഥമ പരിഗണ വായനക്കാർക്ക് തന്നെയാണ്. വായനക്കാർക്ക് നേരിട്ടെത്തി പുസ്തകങ്ങൾ പരിചയപ്പെടുവാനും വാങ്ങാനും വായിക്കാനുമൊക്കെയുള്ള ഒരിടം എന്ന നിലയിലാണ് ബുക്ക് കഫേ എന്ന ആശയം പുസ്‌തകവണ്ടി അവതരിപ്പിക്കുന്നത്.


 എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അരുൺ എഴുത്തച്ഛൻ 'ബുക്ക് കഫെ' ഉറ്ഘാടനം ചെയ്തു. പുസ്തകവണ്ടി പ്രതിനിധി നബിൻ ഒടയഞ്ചാൽ ആമുഖഭാഷണം നടത്തി. ശാന്തമ്മ, നാരായണിയമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

ചടങ്ങിൽ സിപി ശുഭ അധ്യക്ഷയായി.  പ്രശസ്‌ത എഴുത്തുകാരായ അംബികാസുതൻ മാങ്ങാട്, രാജ്മോഹൻ നീലേശ്വരം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കാഞ്ഞങ്ങാട് പ്രസ്സ്ഫോറം പ്രസിഡണ്ട് ഫസലു റഹ്മാൻ ആശംസ അർപ്പിച്ച് സംസാരിച്ചു.

മാൾ ഓഫ് ഇന്ത്യയുടെ ലിയാക്കത്ത് അലിയിൽ നിന്നും  എം.കെ ഗോപകുമാർ മാഷ്ബുക്ക് കഫെയുടെ  ആദ്യ പുസ്തകം ഏറ്റുവാങ്ങി ചന്ദ്രു വെള്ളരിക്കുണ്ട് ചടങ്ങിന്  നന്ദി പറഞ്ഞു








No comments