Breaking News

ബദിയഡുക്ക പൊലിസ് നടത്തിയ തിരച്ചലിൽ 30 ഗ്രാം എം ഡി എം യുമായി യുവാവ് പിടിയിലായി


കാസർകോട്: മയക്കുമരുന്ന് ഇടപാടിനെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയ ഓപ്പറേഷൻ തൂഫാൻ പദ്ധതി ജില്ലയിലും ഊർജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ബദിയഡുക്ക പൊലിസ് നടത്തിയ ഓപ്പറേഷനിൽ 30 ഗ്രാം എം ഡി എം യുമായി യുവാവ് പിടിയിലായി.പുത്തിഗെ കട്ടത്തടുക്ക, എ കെ ജി നഗറിലെ മുഹമ്മദ് ഹനീഫ (36)യെയാണ് ബദിയഡുക്ക എസ് ഐ രൂപേഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർ അനൂപ് കൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് (ഞായർ) പുലർച്ചെ അഞ്ചര മണിയോടെ ബോൾക്കട്ടയിൽ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. മുഹമ്മദ് ഹനീഫ ഓടിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പൊലീസ് സംഘത്തിൽ എ എസ് ഐ സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്, വിജിൽ, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ്, അനീഷ്, ഭക്ത ഷെൽവൻ എന്നിവരും ഉണ്ടായിരുന്നു.

No comments