Breaking News

യുവതിയെ വീട്ടുപറമ്പിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...


കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ വീട്ടുപറമ്പിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെക്രാജെ ചാണ്ടിമൂലയിലെ ശങ്കരന്റെ ഭാര്യ ചിത്രകല (41) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ചിത്രകലയെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ രാമപാട്ടാളി – പരമേശ്വരി ദമ്പതികളുടെ മകളാണ്.

സംഭവത്തിൽ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • മക്കൾ: പ്രത്യുഷ്, പ്രഖ്യാത്.
  • സഹോദരങ്ങൾ: വിജയ, ശ്രീകാന്ത്, ഹരിശ്ചന്ദ്ര.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം തേടുന്നത് മാനസികാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. നിങ്ങൾക്ക് അല്ലെങ്കിൽ പരിചയമുള്ള ആർക്കെങ്കിലും മാനസികമായ പിന്തുണ ആവശ്യമെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. സഹായം തികച്ചും സൗജന്യവും രഹസ്യവുമായിരിക്കും:

  • ദിശ (കേരള സർക്കാർ): 1056, 0471-2552056
  • കിരൺ (കേന്ദ്ര സർക്കാർ ഹെൽപ്പ്‌ലൈൻ): 1800-599-0019
  • മൈത്രി (സന്നദ്ധ സംഘടന): 0484-2540530

No comments