Breaking News

ബ്രിറ്റ്‌കോ ആൻ്റ് ബ്രിഡ്കോ കാസർഗോഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു


കാസർകോട്: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബ്രിറ്റ്‌കോ & ബ്രിഡ്കോയിൽ വച്ച് സെമിനാർ സംഘടിപ്പിച്ചു. കാസർഗോഡ് നഗരസഭ വൈസ് ചെയർമാൻ ഹനീഫ് കെ എം  ഉദ്ഘാടനം ചെയ്തു. പ്രശസ്ത ട്രെയിനർ ആയ റിട്ടയേർഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. എൻ ജി രഘുനാഥൻ ക്ലാസ് എടുത്തു.  ബ്രിറ്റ്‌കോ & ബ്രിഡ്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഉണ്ണികൃഷ്ണൻ കിനാനൂർ ആശംസയർപ്പിച്ചു സംസാരിച്ചു. മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ഫാക്കൽറ്റി ഹെഡ് അനുകൂൽ രാജ് നേതൃത്വം നൽകി. ചടങ്ങിൽ സെൻ്റർ ഹെഡ് മിസ്ഹബ് ചൂരി അധ്യക്ഷനായി. പിആർഎം ശിഹാബ് എൻ എ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് മാനേജർ അനൂപ് മണിയറ നന്ദിയും പറഞ്ഞു.

No comments