ബളാൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കാര്യോട്ട് ചാൽ വാർഡിൽ നിന്നും എസ്. എസ്. എൽ. സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ഗ്രാമസഭയിൽ അനുമോദിച്ചു...
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ആയ കാര്യോട്ട് ചാൽ വാർഡിൽ നിന്നും
എസ്. എസ്. എൽ. സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ഗ്രാമസഭയിൽ അനുമോദിച്ചു.
വാർഡ് മെമ്പറും ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ രാജു കട്ടക്കയം വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് അംഗം സി. വി. ശ്രീധരൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ചാക്കോ. സിബിച്ചൻ പുളിങ്കാല എന്നിവർ പ്രസംഗിച്ചു..
No comments