Breaking News

കൊറോണ കാലത്ത് കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ഒരു വർഷം വീതം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷ


നീലേശ്വരം : കൊറോണ കാലത്ത് മുഖാവരണം ധരിക്കാതെ ഭാരത് സർക്കാരിൻ്റെ ലോക്ക്ഡൗൺ ഉത്തരവ് പാലിക്കാതെയും കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ഒരു വർഷം വീതം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.ആവിക്കര കെ.എം. കെ ക്വാർട്ടേർസിലെ  മുഹമ്മദിൻ്റെ മകൻ  കെ ആഷിഖ് (30)  കല്ലൂരാവി പഴയക്കടപ്പുറം അഫ്സൽ മൻസിലിൽ മുഹമ്മദിൻ്റെ മകൻ അസ്ക്കർ അലി(32)   എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ഒരു വർഷം വീതം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

 2020 ഏപ്രിൽ 29 ന് ഉച്ചക്ക്  ഒന്നേക്കാൽ മണിക്ക് ബേക്കൽ സ്റ്റേഷൻ പരിധിയിലെ ബേക്കൽ ജംഗ്ഷനിൽ വെച്ച് അന്നത്തെ ബേക്കൽ ഇൻസ്പെക്ടർ ആയിരുന്ന പി അജിത്ത്കുമാറിൻ്റെ നേതൃത്വത്തിലാണ് 

കെ.എൽ 60 ക്യു 4202 നമ്പർ പിക്ക് അപ്പ് ഓട്ടോയിൽ കടത്തിയ ആറു കിലോ കഞ്ചാവുമായിപ്രതികളെ പിടികൂടിയത്.

 എസ്.ഐ വേണുഗോപാൽ ,പോലീസുകാരായ പ്രസാദ് ,ജയേഷ് എന്നിവരും   പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തുടർന്ന് കേസിൽ അന്വേഷണം നടത്തിയത്ത് ഇൻസ്പെക്ടർമാരായ പി നാരായണൻ ,എസ് നിസ്സാം  എന്നിവരും ,കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്  പ്രോസിക്യൂഷന് വേണ്ടി അഡീഷണർ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ.ചിത്രകല എന്നിവർ ഹാജരായി.

No comments