കാലിച്ചാമരം ക്രഷർ സമരം എട്ടാം നാൾ പിന്നിട്ടു അനിശ്ചിത കാല സമരം എട്ടാം ദിവസം കർഷക സംഘം ജില്ലാ സെക്രട്ടറി പി.ജനാർദനൻ ഉൽഘാടനം ചെയ്തു
കരിന്തളം: കാലിച്ചാമരം സിനിഷ് ക്രഷറിലെ ജീവനക്കാരായ സി.പുഷ്പ്പൻ.കെ.അനു എന്നിവരെ അന്യായമായി പിരിച്ചു വിട്ട മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അനിശ്ചിത കാല സമരം എട്ടാം നാൾ പിന്നിട്ടു. കർഷക സംഘം കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റി ചൊവ്വാഴ്ച്ച സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി. സമരം കർഷക സംഘം ജില്ലാ സെക്രട്ടറി പി.ജനാർദ്ദനൻ ഉൽഘാടനം ചെയ്തു.ബി.തമ്പാൻ അധ്യക്ഷനായി. കയ നി മോഹനൻ .ടി.പി. ശാന്ത ഒ എം.ബാലകൃഷ്ണർ പി. ലോ ജിത് എം.കുഞ്ഞമ്പു സംസാരിച്ചു. പി.സുജിത് കുമാർ സ്വാഗതം പറഞ്ഞു
No comments