Breaking News

പി.അമ്പാടിയെ അനുസ്മരിച്ചു.. സി പി ഐ (എം) നേതാവ് പി. അമ്പാടി അനുസ്മരണ സമ്മേളനം സിപിഐ (എം) ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉൽഘാടനം ചെയ്തു


നീലേശ്വരം: സി പി എ (എം) ന്റെ ജില്ലയിലെ തല മുതിർന്ന നേതാവും നീലേശ്വരം ഏരിയാസെക്രട്ടറിയുമായിരുന്ന പള്ളിക്കരയിലെ പി. അമ്പാടിയുടെ ഒന്നാം ചരമവാർഷികം സി പി ഐ (എം) ന്റെ നേതൃത്വത്തിൻ വിവിധ പരിപാടികളൊടെ ആചരിച്ചു. പള്ളിക്കരയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ (എം) ജില്ല. സെക്രട്ടറി എം.രാജഗോപാലൻ ഉൽഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം 'രാജൻ അധ്യക്ഷനായി. പി.കരുണാകൻ.വി.കെ.രാജൻ.പി. ബേബി പി.പി.മുഹമ്മദ് റാഫി.കെ.ലക്ഷ്മണൻ പാറക്കോൽ രാജൻ . കെ.പി.രവീന്ദ്രൻ . എം.വി.രതീഷ് ടി.വി. ശാന്ത സനു മോഹൻ . പി.മനോഹരൻ .എന്നിവർ സംസാരിച്ചു. ലോക്കൽസെക്രട്ടറി ടി.കെ.അനീഷ് സ്വാഗതം പറഞ്ഞു രാവിലെ സംസ്ഥാനക്കമ്മറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ പതാക ഉയർത്തി. കെ.പി.രവീന്ദ്രൻ അധ്യക്ഷനായി. പ്രൊഫ: പി.പ്രഭാകരൻ. ടി.കെ.അനീഷ് സംസാരിച്ചു.


No comments