മമതാ വിഭാഗത്തെ വെട്ടി സ്പീക്കർ, ബംഗാളിൽ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്, തൃണമൂല്‍ പിളര്‍പ്പിന്‍റെ വക്കില്‍
കൊൽക്കത്ത: ഋതബ്രത ബാനർജി ബംഗാൾ പ്രതിപക്ഷ നേതാവ്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ അംഗീകരിച്ച് സ്പീക്കർ. മമതാ വിഭാഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്‍ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവാക്കിയത്. അതേസമയം ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പക്ഷം സ്പീക്കര്‍ക്ക് നല്‍കിയ കത്ത് സ്പീക്കർ പരിഗണിച്ചില്ല. അതിനിടെ നീക്കങ്ങള്‍ ചടുലമാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ദില്ലിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വ്യക്തമാക്കി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു.
No comments