Breaking News

കാസർഗോഡ് പരവനടുക്കം സ്വദേശിയുടെ ബാഗ് ട്രെയിനിൽ കൊളളയടിച്ചു


കാസർകോട്: ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിലെ യാത്രക്കാരന്റെ ബാഗ് കൊള്ളയടിച്ചു.

കാസർകോട്, പരവനടുക്കം, തണ്ടാത്തൊട്ടിയിലെ എം ന വനീതിന്റെ (22) ബാഗാണ് നഷ്ടപ്പെട്ടത്. ജൂൺ ഒന്നിനാണ് സംഭവം.60,000 രൂപ വിലവരുന്ന ലാപ്ടോപ്പ്, 4,500 രൂപ അട ങ്ങിയ പഴ്സ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എ ന്നിവ നഷ്ടപ്പെട്ടതായി നവനീത് കാസർകോട് റെയിൽവെ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. എം 2 കോച്ചി ലെ 45-ാം നമ്പർ യാത്രക്കാരനായിരുന്നു നവനീത്. മഹാരാ ഷ്ട്രയിലെ കല്യാൺ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. നവനീതിന്റെ പരാതിയിൽ കാസർകോട് റെയിൽവെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments