Breaking News

മദ്യലഹരിയിൽ ഓടിച്ച ട്രൈലർ ഇടിച്ച് അഞ്ചു വാഹനങ്ങൾ തകർന്നു... മഞ്ചേശ്വരം പോലീസ് കേസ്‌ എടുത്തു


കാസർകോട്: മദ്യലഹരിയിൽ ഓടിച്ച ട്രൈലർ ഇടിച്ച് അഞ്ചു വാഹനങ്ങൾ തകർന്നു.. മഞ്ചേശ്വരം, തലപ്പാടിയിൽ ഇന്നലെ(ചൊവ്വ)
വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. സംഭവത്തിൽ കേസെടുത്ത മഞ്ചേശ്വരം പൊലീസ്
ട്രൈലർ ഡ്രൈവർ ബംഗ്ളൂരു, കെ ആർ പുരത്തെ എ. വടിവേല (32) നെ അറസ്റ്റു ചെയ്തു. മംഗ്ളൂരു ഭാഗത്തു നിന്നു കാസർകോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ട്രൈലർ. കർണ്ണാടക
അതിർത്തി കടന്ന് മേലെ തലപ്പാടിയിൽ
എത്തിയപ്പോൾ
ട്രൈലർ നിയന്ത്രണം തെറ്റി മൂന്നു
കാറുകളിലുംലോറിയിലും റിക്ഷയിലും
ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡവർക്കു പരിക്കേറ്റു. ട്രൈലർ ഡ്രൈവറെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് മദ്യ ലഹരിയിലാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.

No comments